Connect with us

Gulf

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published

|

Last Updated

മസ്‌കത്ത് | ഒമാനില്‍ കോവിഡ് 19 ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാ(76)ണ് മരിച്ചത്. മസ്‌കത്ത് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്.

ഇതോടെ ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.