Connect with us

Kerala

പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി; കെഎം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 2017ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാനാണ് ഷാജി കൈക്കൂലി വാങ്ങിയത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ വസ്തുത ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഒരുങ്ങുന്നത്.

2012-13 കാലത്താണ് സംഭവം. അന്നത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്‌മെന്റിനോട് കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍ അന്ന് ഈ തുക ഷാജി വാങ്ങിയിരുന്നില്ല. പിന്നീട് 2017ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.

സംഭവത്തില്‍ ലീഗിന്റെ പ്രാദേശിക കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. പിന്നീട് പത്മരാജന്റെ പരാതിയില്‍ വിജിലന്‍സ് സംഘം പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കുന്നതിനെ വിമര്‍ശിച്ച് കെ എം ഷാജി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കകയും ചെയ്തു. പിന്നീറ്റ് പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കെഎം ഷാജിക്കെതിരെ കേസേടുക്കുന്നത്.

---- facebook comment plugin here -----

Latest