Connect with us

Kollam

പുണെയിൽ നിന്ന് കൊല്ലത്തേക്ക് മരുന്നുമായി എസ് വൈ എസ് സാന്ത്വനം

Published

|

Last Updated

കൊല്ലം | പുണൈയിൽ നിന്ന് കൊല്ലത്തേക്ക് രക്താർബുദത്തിന്റെ മരുന്നുമായി എസ് വൈ എസ് സാന്ത്വനം. കരുനാഗപ്പള്ളിക്കടുത്ത് വവ്വാകാവിലെ അർബുദ രോഗിയായ പത്ത് വയസ്സുള്ള കുട്ടിക്ക് പുണെയിൽ നിന്ന് എസ് വൈ എസ് സാന്ത്വനം ഇന്ന് മരുന്ന് എത്തിക്കും.
രക്താർബുദം ബാധിച്ച കുട്ടിയെ ചികിത്സിക്കുന്നത് പുണെയിലുള്ള ഒരു വിദഗ്ധ ഡോക്ടറാണ്. പുണെയിൽ നിന്ന് മാത്രമേ ഈ മരുന്ന് ലഭിക്കുകയുള്ളൂ. ലോക്ക്ഡൗണിനു തൊട്ടു മുമ്പ് മരുന്ന് പാർസലായി അയച്ചെങ്കിലും ഇതുവരെ കിട്ടിയില്ല.

മരുന്ന് കിട്ടാതെ കുട്ടിക്ക് രോഗം മൂർച്ഛിച്ചു. ഇതേ തുടർന്ന് പിതാവ് നിസാം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ മരുന്ന് എത്തിക്കാൻ കഴിഞ്ഞില്ല.

എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പുണെയിലെ എസ് എസ് എഫ് പ്രവർത്തകരുമായി ബന്ധപ്പെട്ട് മരുന്ന് ലഭ്യമാക്കി. ഇന്ന് വൈകുന്നേരം കാസർകോട് എത്തുന്ന മരുന്ന് ആംബുലൻസ് വഴി കരുനാഗപ്പള്ളിയിൽ എത്തിക്കുമെന്ന് എസ് വൈ എസ് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു.