Connect with us

National

റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു; ചെറുകിട മേഖലക്കായി 50,000 കോടി

Published

|

Last Updated

ന്യൂഡല്‍ഹി| റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ റിവേഴ്‌സ് റിപ്പോ നിരക്ക് വീണ്ടും കുറച്ചു. ഇത്തവണ 0.25 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം റിപ്പോ നിരക്കില്‍ മാറ്റമില്ല. സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി 60 ശതമാനം അധിക ഫണ്ട് നല്‍കാനും ആര്‍ബിഐ തീരുമാനിച്ചു. ഇതിന് പുറമെ കൊവിഡ് വൈറസ് വ്യാപനത്തിന് പിറകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ചെറുകിട ഇടത്തരം മേഖലക്കായി 50,000 കോടി രൂപയും അനുവദിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.നബാര്‍ഡ് ,സിഡ്ബി എന്നീ സ്ഥാപനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ആര്‍ബിഐ കൊവിഡ് സാഹചര്യം വിലയിരുത്തി വരുകയാണ്. അടിയന്തിര നടപടി എടുക്കേണ്ട സാഹചര്യമാണിതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും അഭിനന്ദിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്തുയര്‍ന്നു. സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരം. 2020ല്‍ ആഗോള സമ്പദ് വ്യസ്ഥ കൂപ്പുകുത്തുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 20-21 വര്‍ഷത്തില്‍ ഇന്ത്യ 7.4 സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ജി 20 രാജ്യങ്ങളിലേ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1.9 ശതമാനം വളര്‍ച്ച ഇന്ത്യക്ക് നിലനിര്‍ത്താനാകുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം ശക്തവും ഭദ്രവുമാണ്. ഇന്റെര്‍നെറ്റ് , മൊബേല്‍ ബേങ്കിങ്ങില്‍ ഇടിവില്ല. 91 ശതമാനം എടിഎമ്മുകളും സജീവം.

ഏഴോളം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണിലും വിത്ത് വിതക്കല്‍ സജീവം. പ്രതിസന്ധി പരിഹരിച്ച് ഇന്ത്യ തിരിച്ചുവരും. ലോക്ക്ഡൗണിന് ശേഷം വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു. ബേങ്കുകളുടെ വായ്പാ വിതരണത്തില്‍ തടസമില്ല.കയറ്റുമതി 34.6 ശതമാനം താഴ്ന്നു.2008-09 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ചെറുകിട ഇടത്തരം മേഖലയില്‍ വന്‍ പ്രത്യാഘംനേരിട്ടു. ഈ മേഖലക്കായി 50.000 കോടി രൂപ അനുവദിക്കും. വിപണിയില്‍ ധനലഭ്യത ഉറപ്പ് വരുത്തുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു