Connect with us

Kerala

പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാന്‍ സമിതി രൂപീകരിച്ചു; ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാല്‍ ചെയര്‍മാനായ ആറംഗ സമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വി സി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപരീകരിച്ചത്.

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂള്‍, സര്‍വകലാശാല എന്നിവയുടെ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ജൂണില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
അതേസമയം, 2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍, ഓണ്‍ലൈന്‍, ഡിക്‌റ്റേഷന്‍, എഴുത്തുപരീക്ഷകളും മാറ്റിയതായി പിഎസ്‌സി ഇന്നലെ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്.

Latest