Connect with us

Ongoing News

കൊവിഡ് പ്രതിരോധത്തിനായി ചൈനീസ് മെഡിക്കല്‍ സംഘം സഊദിയിലെത്തി

Published

|

Last Updated

റിയാദ്  | സഊദിയില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സഊദിയിലെത്തി. കോവിഡ് വൈറസ് പരിശോധന, പകര്‍ച്ചവ്യാധി, ശ്വാസകോശ സംബന്ധമായ അസുഖം, തീവ്രപരിചരണം, പരമ്പരാഗത ചൈനീസ് മെഡിസിന്‍ (ടിസിഎം) തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരായ എട്ട് പേരാണ് ആദ്യ സംഘത്തിലുള്ളത്.

സഊദി ചൈനീസ് ആരോഗ്യ വകുപ്പുകള്‍ അംഗീകരിച്ച മെഡിക്കല്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് വിദഗ്ധര്‍ തങ്ങളുടെ അനുഭവം സഊദി മെഡിക്കല്‍ സ്റ്റാഫുകളുമായി കൊവിഡ്19 ന്റെ പ്രതിരോധം, നിയന്ത്രണം, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ പ്രത്യേക പരിശീലനം , സഊദിയില്‍ കഴിയുന്ന ചൈനക്കാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങളും , ടിസിഎം കണ്‍സള്‍ട്ടേഷന്‍, പകര്‍ച്ചവ്യാധി പ്രതിരോധ പരിശീലനവും നല്‍കും. മാസ്‌കുകള്‍, പ്രൊട്ടക്റ്റീവ് സ്യൂട്ടുകള്‍, ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് കിറ്റുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ എന്നിവയുള്‍പ്പെടെ ചൈനയിലെ മെഡിക്കല്‍ ഉപകരണങ്ങളും ഇതിനകം സഊദിയിലെത്തിച്ചിട്ടുണ്ട്

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും, കൊവിഡ് രോഗത്തിനെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെയും മാതൃകയാണ് മെഡിക്കല്‍ സംഘത്തിന്റെ സഊദിയിലേക്കുള്ള വരെവെന്നും സഊദിയിലെ ചൈനീസ് അംബാസഡര്‍ അംബാസഡര്‍ ചെന്‍ വെയ്ക്കിംഗ് അഭിപ്രായപ്പെട്ടു . ചൈനയില്‍ ആദ്യമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയം സഊദി ഭരണാധികാരിയും .തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ആവശ്യമായ സഹായവും പിന്തുണയും നല്‍കിയതിനെ സഊദി അറേബ്യയോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു
.ചൈനയുടെയും സഊദി അറേബ്യയുടെയും സംയുക്ത പരിശ്രമത്തിലൂടെ ഞങ്ങള്‍ തീര്‍ച്ചയായും പ്രതിസന്ധിയെ മറികടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -ചെന്‍ പറഞ്ഞു

Latest