Connect with us

Covid19

യു കെ യില്‍ ലോക്ക്ഡൗണ്‍ നീട്ടി; കൊവിഡ് മരണം 13,729 ആയി

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യു കെയില്‍ മൂന്നാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി. 24 മണിക്കൂറിനിടെ 861 പേര്‍ മരിക്കുകയും ആകെ മരണസംഖ്യ13,729 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ഭരണകൂടം തീരുമാനിച്ചത്.രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ തുടരുന്ന ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ അടുത്ത മൂന്ന് ആഴ്ചകൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിച്ചാല്‍ അത് വളരെ നേരത്തെയായിപ്പോകുമെന്നും അത് ദോഷകരമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടണില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ക്കൊണ്ട് സാധിച്ചിട്ടില്ല. 1600 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest