Connect with us

Gulf

സാമൂഹിക പ്രവര്‍ത്തകന്‍ ബിജു പിള്ളൈ ഹൃദയാഘാതം മൂലം മരിച്ചു

Published

|

Last Updated

തബൂക്ക് | തബൂക്ക് തൈമയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും തൈമ ജനറല്‍ ആശുപത്രി കാറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനും മലയാളി കൂട്ടായ്മയുടെ പ്രവര്‍ത്തകനുമായിരുന്ന ബിജു പിള്ളൈ (55) തൈമയില്‍ നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം. കൊല്ലം പുനലൂര്‍ കരവല്ലൂര്‍ സ്വദേശിയാണ്.

രാവിലെ ഡ്യുട്ടിക്ക് വരാഞ്ഞതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് റൂമില്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. അവിവാഹിതാനാണ്. മാതാവ്: ലീലാമ്മ. മൃതദേഹം തൈമ ആശുപ്രതി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest