Connect with us

Covid19

ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ചു: അതിര്‍ത്തി അടഞ്ഞുകിടക്കും

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ ജില്ലക്കും പ്രത്യേക കൊവിഡ് പ്രതിരോധ പ്ലാന്‍ നടപ്പിലാക്കുമെന്നും രോഗമുക്തരെ തദ്ദേശ സ്ഥാപനങ്ങള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിര്‍ത്തി അടഞ്ഞു തന്നെ കിടക്കും.

  • വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍:
  • കൃഷി ഭവന്‍, വില്ലേജ് ഓഫീസ്, അക്ഷയ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.
  • കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനും വില്‍ക്കാനും ഇളവ്.
  • വെളിച്ചെണ്ണ സംസ്‌ക്കരണത്തിന് അനുമതി.
  • തോട്ടം മേഖലക്കും ഇളവ്. 50 ശതമാനം തൊഴിലാളികളെ പാടുള്ളൂ.
  • ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാം.
  • ഫിസിയോ തെറാപ്പി സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം.
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ടെലി മെഡിസിന് സൗകര്യം.
    സ്വകാര്യ ആശുപത്രി ജീവനക്കാരെ ഫീല്‍ഡില്‍ നിയോഗിക്കും.
  • ബാര്‍ബര്‍ ഷോപ്പുകള്‍ ഏപ്രില്‍ 20നു ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, ഷോപ്പില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ കാത്തിരിക്കുന്നവരായി ഉണ്ടാകരുത്. എ സിയോ സൗന്ദര്യ സംവര്‍ധക വസ്തുക്കളോ ഉപയോഗിക്കരുത്.
  • ഹോട്ട്‌സ്‌പോട്ട് ഇതര മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കാം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ എന്ന ക്രമത്തിലാണ് അനുമതി നല്‍കുക. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ടാകും.
  • നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി.
  • പരമ്പരാഗത വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കാം.
  • പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം.
  • റബര്‍ സംസ്‌ക്കരണ ശാലകള്‍ തുറക്കാം.
  • വളവും വിത്തും വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
  • സമൂഹ അടുക്കളയിലെ ഭക്ഷണം അനര്‍ഹര്‍ക്കു നല്‍കരുത്.
  • ശുചീകരണ ജോലികളില്‍ അതിഥി തൊഴിലാളികളെയും പങ്കാളികളാക്കണം.
---- facebook comment plugin here -----

Latest