Connect with us

National

കൊവിഡ് 19: ഇന്ത്യയില്‍ മരണം 420 ആയി; രോഗ ബാധിതര്‍ 12,759

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 420 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. 826 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 10,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1514 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ അപകടം വിതച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2919 ആയി. 187 പേര്‍ ഇതുവരെ മരിച്ചു. 1120 രോഗികളുള്ള മധ്യപ്രദേശില്‍ 53 പേരും 871 രോഗികളുള്ള ഗുജറാത്തില്‍ 36 പേരും മരിച്ചു.

Latest