Connect with us

Sports

ലോക്ക്ഡൗണ്‍ എനിക്ക് അനുഭവപ്പെടുന്നേയില്ല; പരിശീലനത്തില്‍ മുഴുകി അലക്‌സാണ്ടര്‍ സ്വെരേവ്

Published

|

Last Updated

ഫ്‌ളോറിഡ | കൊറോണ വൈറസ് ലോകരാജ്യങ്ങളെ വരിഞ്ഞു മുറുക്കിയിട്ടും ടെന്നീസ് സൂപ്പര്‍ സ്റ്റാര്‍ അലക്‌സാണ്ടര്‍ സ്വെരെവ് ഇപ്പോഴും പഴയപോലെ ശാന്തനാണ്. തന്റെ സഹതാരങ്ങളെപ്പോലെ സ്വെരെവും അമേരിക്കയില്‍ ഫ്‌ളോറിഡയിലെ വീട്ടില്‍ ഏകാന്തവാസത്തിലാണെങ്കിലും ടാംപക്കടുത്തുള്ള സാഡില്‍ബ്രൂക്ക് ടെന്നീസ് അക്കാദമിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി ഈ ഒഴിവു സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് 22 കാരനായ സെര്വേവ്. മൂത്ത സഹോദരനും മുന്‍ ലോക 25-ാം നമ്പര്‍ താരവുമായ മിഷയും സെര്വേവിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

“പരിശീലനത്തിന്റെ കാര്യം വരുമ്പോള്‍, എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്. ഞാന്‍ ഇപ്പോള്‍ ഇതൊരു നീണ്ട സീസണായി കണക്കാക്കുന്നു. എന്തായാലും ഈ സമയത്ത് പരിശീലനത്തേക്കാള്‍ മികച്ചതായി എനിക്ക് ഒന്നും ചെയ്യാനില്ല””-സ്വെരേവ് പറഞ്ഞു. നിലവില്‍ ലോക ഏഴാം നമ്പര്‍ താരമായ സ്വെരേവിന് സ്വന്തമായി പരിശീലനത്തിനുള്ള കോര്‍ട്ടുണ്ട്. ഇവിടെ ഫുട്‌വര്‍ക്കിനും മറ്റ് പരിശീലനത്തിനും താന്‍ സമയം ചിലവഴിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഈ വര്‍ഷം ആദ്യം ആസ്േ്രതലിയയില്‍ നടന്ന ആദ്യ ഗ്രാന്‍സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലിലെത്തിയ സ്വെരേവ് ഈ സീസണില്‍ മികച്ച തുടക്കമാണ് കുറിച്ചത്. അതേസമയം സൂപ്പര്‍ താരങ്ങളായ നോവക് ജോക്കോവിച്ച് റാഫേല്‍ നദാല്‍ റോജര്‍ ഫെഡറര്‍ എന്നിവരാണ് ഈ അവധി സമയം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്ന് സ്വെരെവ് അഭിപ്രായപ്പെട്ടു.