Connect with us

Covid19

കൊവിഡ് പരിശോധനക്കുള്ള റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ത്വരിതഗതിയില്‍ പരിശോധിക്കുന്നതിനുള്ള റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. ആറര ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍ എന്‍ എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളാണ് എത്തിയിട്ടുള്ളത്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും.

15 ലക്ഷം കിറ്റുകള്‍ക്കായാണ് ചൈനയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ കിട്ടാന്‍ താമസിച്ചു. പല തീയതികള്‍ മാറിമാറിപ്പറിഞ്ഞാണ് ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും ലഭിച്ചത്. റാപിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കണമെന്നും ഇതിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് തിരിച്ചറിയാനാകൂവെന്നും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) വ്യക്തമാക്കിയിരുന്നു.