Connect with us

Covid19

മോദിയുമായി വിയോജിപ്പുണ്ട്; പക്ഷേ ഇപ്പോള്‍ അതിന്റെ സമയമല്ല, കൊവിഡിനെ ഒന്നിച്ച് തോല്‍പിക്കണം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരുപാട് വിഷയങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ഇത് രാഷ്ട്രീയ കുറ്റപ്പെടുത്തലിന്റെ സമയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതുശത്രുവിനെതിരെ ഒന്നിച്ച് പോരാടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് എല്ലാവരും ക്രിയാത്മകമായി ഇടപെടേണ്ട സമയമാണ്. വ്യക്തിപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങളില്‍ ഏര്‍പെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നാമെല്ലാവരും ഒത്തുചേര്‍ന്ന് പൊതുശത്രുവായ വൈറസിനെതിരെ പോരാടേണ്ട ഘട്ടമാണിത്. സൃഷ്ടിപരമായ ഉപദേശം നല്‍കാനാണ് ആഗ്രഹിക്കുന്നത്.  അല്ലാതെ ഒരു അമ്മായി അമ്മ മരുമകള്‍ പോരിനല്ല- ദൂരദർശൻ സംപ്രേഷണം ചെയ്ത ടു-ടു-െമെയിൻ-മെയിൻ എന്ന ഹാസ്യ സീരിയലിനെ ഉദാഹരണമാക്കി രാഹുല്‍ വ്യക്തമാക്കി.

കൊവിഡ് 19നെ നിയന്ത്രിക്കാന്‍ കഴിയില്ല; ഇത് ചലനാത്മകമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. . അതുകൊണ്ടാണ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വികേന്ദ്രീകരണ അധികാരം നല്‍കണം. പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി കൂടുതല്‍ വിശദമായ സംഭാഷണം നടത്തണം. ലോക്ഡൗണിലൂടെ, കുറച്ച് സമയത്തേക്ക് വൈറസിനെ തടയാന്‍ മാത്രമേ കഴിയൂ. ഒരു തരത്തിലും അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് ചെയ്യാനുള്ള ഏക മാര്‍ഗം പരിശോധന വര്‍ദ്ധിപ്പിക്കുക എന്നതാണെന്നും രാഹുല്‍ പറഞ്ഞു.

Latest