Connect with us

Covid19

സ്പ്രിംഗ്ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിംഗ് ളറുമായുള്ള ഡേറ്റാ കരാറില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായിപ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രി മുഖ്യപ്രതിയാണെന്നും ചെന്നിത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒന്നേമുക്കാല്‍ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചു. ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരും. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരും. 100 കോടിയോളം രൂപയുടെ ഡാറ്റാ അഴിമതിയാണ് നടന്നത്. ഇതില്‍ ഐ ടിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.

ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങള്‍ കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ല. അന്തര്‍ദേശീയ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖ പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest