Connect with us

Covid19

24 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ പട്ടിണി കിടന്ന് മരിച്ചു; അവശ നിലയിലായ 382 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ധാക്ക | കൊവിഡ് ഭീതിയെ തുടര്‍ന്ന് മലേഷ്യ ബോട്ട് കരക്കടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 24 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ വിശന്നു മരിച്ചു. ബോട്ടില്‍ അവശനിലയില്‍ ഉണ്ടായിരുന്ന 382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. രണ്ട് മാസത്തോളം അവര്‍ കടലിലായിരുന്നുവെന്നും ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്നുവെന്നും കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രി തെക്ക് കിഴക്കന്‍ തീരത്ത് ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഏകദേശം 54 ദിവസത്തോളമാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.

ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യയിലേക്ക് പോകുകയായിരുന്നുവെന്നും എന്നാല്‍ തീരദേശ പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ കര്‌ക്കെത്താന്‍ കഴിയാതെ ഇവര്‍ കടലില്‍ അകപ്പെടുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest