Connect with us

Covid19

ലോക്ക്ഡൗണ്‍ ഇളവുകള്‍: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞ്വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ എന്തെല്ലാം ഇളവുകള്‍ വേണമെന്ന് തീരുമാനിക്കുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യും. 20-ാം തീയ്യതിക്ക് ശേഷം കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇത് മറികടന്നുള്ള വലിയ ഇളവുകളൊന്നും ഉണ്ടാകില്ല. രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വയനാട് ജില്ല പൂര്‍ണമായും ഹോട്ട് സ്‌പോട്ട് അല്ല.

അതേസമയം, കേരളത്തില്‍ ബുധനാഴ്ച ഒരു കൊവിഡ് കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏഴ് പേര്‍ക്ക് രോഗം ബേധമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ആകെ 387 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചിട്ടുള്ളത്. നിലവില്‍ 167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. നിലവില്‍ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

---- facebook comment plugin here -----

Latest