Connect with us

Covid19

യു എസ് കൊവിഡിന്റെ തീവ്രഘട്ടം പിന്നിട്ടു; നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുണ്ടാകും- ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്ക കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടെന്നും രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ ഇളവുണ്ടാകുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ കുറയുകയാണ്. ഇത് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംപറഞ്ഞു. ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ച ശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. നമ്മള്‍ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്ക മെയ് ആദ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മുക്തിനേടുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. എന്നാല്‍നിലവിലെ സ്ഥിതി കണക്കാക്കിയാല്‍ അതിനും മുമ്പ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ അമേരിക്കയില്‍ ഇതുവരെ 6.35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28000 കടന്നു.