Connect with us

Covid19

തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് കേരളത്തിലേക്കു വരാം; എന്നാല്‍, വ്യവസ്ഥകള്‍ പാലിച്ചിരിക്കണം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് സംസ്ഥാനത്തേക്കു വരാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഉപാധികള്‍ അനുസരിക്കണം. ചികിത്സക്കായി വരുന്നവര്‍ അതത് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കണം. അര്‍ഹരായവര്‍ക്ക് വാഹന പാസ് ലഭിക്കും. വരുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിച്ചിരിക്കണം.

ഗര്‍ഭിണികള്‍ക്ക് സംസ്ഥാനത്തേക്കു വരാവുന്നതാണ്. ഇതിന്‌
ഇ മെയിലിലോ വാട്‌സാപ്പിലോ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. പ്രത്യേക പാസ് വാങ്ങിയിരിക്കണം. പ്രസവ തീയതി അടക്കമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു കൂടെ വരാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂടെ കൂട്ടാം. അതിര്‍ത്തിയില്‍ പരിശോധിച്ച് സ്ഥിര താമസക്കാരിയെന്ന് ഉറപ്പു വരുത്തും. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവിടെത്തന്നെ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണമില്ലെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കണം. അടുത്ത ബന്ധുവിന്റെ മരണ ചടങ്ങില്‍ പങ്കെടുക്കാനും മരണാസന്നരെ കാണാനും സംസ്ഥാനത്തേക്കു വരാം. കൈവശം സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതിയിരിക്കണം. ഇത് അധികൃതര്‍ പരിശോധിക്കും.

---- facebook comment plugin here -----

Latest