Connect with us

Kerala

ഇ കെ വിഭാഗം സമസ്ത ട്രഷറര്‍ സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍ നിര്യാതനായി

Published

|

Last Updated

മണ്ണാര്‍ക്കാട് |  ഇ കെ വിഭാഗം സമസ്ത ട്രഷറർ സി കെ എം സ്വാദിഖ് മുസ്‌ലിയാർ നിര്യാതനായി. 80 വയസ്സായിരുന്നു.  രാത്രി എട്ട് മണിയോടെ സ്വവസതിയിലായിരുന്നു മരണം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മുണ്ടേക്കരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

1941 ജനുവരി 14ന് മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ചെരടക്കുരിക്കള്‍ സൂപ്പി അഹമ്മദിന്റെയും ആമിനയുടെയും മകനായി ജനിച്ചു. നാല് പതിറ്റാണ്ടോളം മുശാവറ അംഗമായിരുന്ന ഇദ്ദേഹം പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി,  ഇഖ്‌റഅ് പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാൻ,  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, അല്‍ മുഅല്ലിം, സന്തുഷ്ടകുടുംബം, കുരുന്നുകള്‍ എന്നീ മാസികകളുടെ പബ്ലിഷര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം ഇ എ എന്‍ജിനിയറിംഗ് കോളജ്, നന്ദി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗം, ജാമിഅ നൂരിയ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ക്രസന്റ് ബോഡിംഗ് മദ്‌റസ കണ്‍വീനര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി, വല്ലപ്പുഴ  എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ്, തലശ്ശേരി എം എസ് എ  ബനാത്ത് യതീംഖാന, കോടനാട് സിദ്ദീഖുല്‍ അക്ബര്‍ ബനാത്ത് യതീംഖാന, കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്്‌ലാമിക് സെന്റര്‍, കാരാകുര്‍ശ്ശി ദാറുത്തഖ്‌വ യതീംഖാന, അട്ടപ്പാടി ശംസുല്‍ ഉലമ ഇസ്്‌ലാമിക് സെന്റര്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.
മണ്ണാര്‍ക്കാട് പെരുമ്പടാരി ഗവ. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കുമരംപുത്തൂര്‍, പരപ്പനങ്ങാടി പള്ളി ദര്‍സുകള്‍ക്ക് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം ഇ കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവരുടെ ശിഷ്യനാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത (ഇ കെ വിഭാഗം) ജനറല്‍ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസ്്‌ലിയാര്‍ സഹപാഠികളാണ്.
1967 മുതല്‍ 78 വരെ പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന പ്രിന്‍സിപ്പാള്‍ കുളപ്പറമ്പ് ജുമാമസ്ജിദ്, പട്ടാമ്പി ജുമാമസ്ജിദ് മുദരിസ് പെരുമ്പടപ്പ് പുത്തന്‍പള്ളി അഷ്‌റഫീയ അറബിക് കോളജ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ജമീല. മക്കള്‍ സുമയ്യ, സരിയ്യ, സുഹൈല്‍, സഹ്്‌ല, ഷമീമ, സദഖത്തുല്ല. മരുമക്കള്‍ പി പി ഹംസ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ടി.ടി ഉസ്മാന്‍ ഫൈസി, എം.ടി മുസ്തഫ അഷ്‌റഫി, വഹീദ, മജീദ ഫര്‍സാന.