Connect with us

Sports

ഏഷ്യാ കപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Published

|

Last Updated

കറാച്ചി | ഐ പി എല്‍ നടത്താന്‍ വേണ്ടി സെപ്തംബറില്‍ യു എ ഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) ചെയര്‍മാന്‍ എഹ്‌സാന്‍ മണി. കഴിഞ്ഞ മാസം 29ന് നടക്കേണ്ടിയിരുന്ന ഐ പി എല്‍ കൊവിഡ് 19 നിയന്ത്രണവിധേയമാകാത്തതിനാല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

നേരത്തെ പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാക്കപ്പ് ഇന്ത്യ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കും അബുദബിയിലേക്കും മാറ്റുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് നടത്തണോ വേണ്ടയോ എന്നത് ഇന്ത്യയില്‍ മാത്രം അധിഷ്ടിതമായ ഒന്നല്ല. ഈ കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ തീരുമാനം ആരായേണ്ടത് അത്യാവശ്യമാണെന്ന് മണി പറഞ്ഞു.

ഏഷ്യാ കപ്പ് നേടേണ്ടത് പ്രധാനമാണ്. കാരണം ഏഷ്യന്‍ ക്രിക്കറ്റിന്റെ വികസനം ടൂര്‍ണമെന്റില്‍ നിന്നുള്ള ധനസഹായത്തെ ആശ്രയിച്ചിരിക്കുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങളായ പല രാജ്യങ്ങള്‍ക്കും ഇത് പ്രധാനമാണ്. ഈ വര്‍ഷം ഏഷ്യാ കപ്പ് നടത്തുന്നത് ഒരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest