Connect with us

Covid19

വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക്; ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഇത്തവണത്തെ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈനീട്ടം ദുരിതബാധിതര്‍ക്കായി നല്‍കിയ നല്ല മനസ്സുകള്‍ വല്ലാത്ത ആത്മധൈര്യമാണ് പകര്‍ന്നു നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റമസാന്‍ മാസത്തിലെ സക്കാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയോടും നിരവധി പേര്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി അദാനി പോര്‍ട്ട് അഞ്ചുകോടി രൂപ നല്‍കിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡി വൈ എഫ് ഐ 500 പി പി ഇ കിറ്റുകളും സാമൂഹിക അടുക്കളിലേക്ക് 1340 ചാക്ക് അരിയും സംഭാവന നല്‍കി. സാമൂഹിക മാധ്യമ കാമ്പയിനിലൂടെ എസ് എഫ് ഐ സമാഹരിച്ച 6,39527 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ക്കൂട്ടായി. സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലത്ത് (ഒരുലക്ഷം രൂപ), എല്‍ ഐ സി എംപ്ലോയീസ് യൂണിയന്‍ (1,002,0000 രൂപ), കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് 70,49,805 രൂപ, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഒരുലക്ഷം), സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് (രണ്ടു ലക്ഷം) എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.