Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിന് അടുത്തെത്തി. 11,933 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 10,197 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1343 പേര്‍ക്ക് രോഗം ഭേദമായി. 392 പേരാണ് മരിച്ചത്. അതേസമയം സ്വകാര്യ വെബ്സെെറ്റായ കൊവിഡ്19 ഇന്ത്യയുടെ കണക്കുകൾ പ്രകാരം മരണം 405 ആണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 2687 പേര്‍ക്ക്. ഇവിടെ 178 ആളുകള്‍ മരിക്കുകയും ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 1561 പേര്‍. ഇവിടെ 30 പേരാണ് മരിച്ചത്. 1204 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജസ്ഥാനില 53 പേരും 695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 30 പേരും മരിച്ചു.

Latest