Connect with us

Covid19

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവില്‍ തീരുമാനം വ്യാഴാഴ്ച; കര്‍ശന നിയന്ത്രണം തുടരും

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ ഇളവില്‍ തീരുമാനം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര മാര്‍ഗരേഖ അനുസരിച്ചാകും ഇളവുകള്‍ തീരുമാനിക്കുക. എന്നാല്‍, കര്‍ശന നിയന്ത്രണം തുടരും. വിദേശത്ത് കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഇതുവരെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

  • ചെക്ക് പോസ്റ്റുകള്‍ വഴി വരുന്നവരെയെല്ലാം പരിശോധനക്കു വിധേയരാക്കും.
  • അക്ഷയ സെന്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍. അലഞ്ഞു തിരിയുന്നവരെയും മാനസികാസ്വാസ്ഥ്യമുള്ളവരെയും മാറ്റിപ്പാര്‍പ്പിക്കാനായി അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഭക്ഷണത്തിനുപരിയായുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. അഭയ കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കും.
  • പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഇളവു നല്‍കും.
  • എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും.
  • സ്വകാര്യ ബസുകളുടെ സ്റ്റേജ്‌ കാര്യേജ് നികുതി അടയ്ക്കാന്‍ എപ്രില്‍ 30 വരെ സമയം.
  • ലേണേഴ്‌സ് ലൈസന്‍സ് എടുത്തവരുടെ കാലാവധി പുനക്രമീകരിക്കും.
  • ഗള്‍ഫിലേക്കു മരുന്നെത്തിക്കാന്‍ സംവിധാനം.
  • അണുനശീകരണ ടണലുകള്‍ അശാസ്ത്രീയമാണെന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

Latest