Connect with us

Covid19

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരണം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | ഗള്‍ഫില്‍ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.