Connect with us

Kerala

ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം ഉപേക്ഷിച്ചു

Published

|

Last Updated

തിരുവനന്തപുരം |  ലോകത്ത് തന്നെ കേരളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളിലൊന്നായിരുന്ന തൃശൂര്‍പൂരം കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ നടത്തേണ്ടെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിതല യോഗമാണ് തീരുമാനമെടുത്തത്. ആളുകള്‍ കൂട്ടംകൂടുന്ന ഒരു പരിപാടിയും നടത്താന്‍ കഴിയില്ലെന്നും സുരക്ഷാ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും സമിതി വിലയിരുത്തി. ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി ചുരുക്കും. അഞ്ച് പേര്‍ മാത്രമേ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

ചെറു പൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ഇത്തവണ ഉണ്ടാകില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചതായി സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു