Connect with us

Covid19

ഗുജറാത്തില്‍ എം എല്‍ എക്ക് കൊവിഡ്; സമ്പര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തില്‍

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി വിജയ് രൂപാണി നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച എം എല്‍ എ ഇമ്രാന്‍ ഖെഡാവാല ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക സാധ്യത മുന്നില്‍കണ്ടാണ് മുഖ്യമന്ത്രി സ്വയം ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലേക്ക് മാറിയത്.

ആരോഗ്യ പ്രവര്‍ത്തകരും മറ്റ് എം എല്‍ എമാരും പങ്കെടുത്ത ഒരു വാര്‍ത്താസമ്മേളനത്തിലും ഇമ്രാന്‍ ഖഡേവാല പങ്കെടുത്തിരുന്നു. കുറച്ചു നാളുകളായി ഖഡേവാലയ്ക്ക് പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. സാമ്പിളുകള്‍ പരിശോധിക്കാന്‍ അയച്ചിട്ടും എം എല്‍ എ പുത്തിറങ്ങി നടക്കുകയായിരുന്നുവന്ന് വൃത്തങ്ങള്‍ അറിയിച്ചു. പനി ഉള്ളപ്പോഴായിരുന്നു എം എല്‍ എ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

രോഗം സ്ഥിരീകരിച്ച എം എല്‍ എയെ ഗാന്ധി നഗറിലെ എസ് വി പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്ന സമയത്ത് ഖഡേവാല ആരോടൊക്കെ ഇടപഴകിയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
ഗുജറാത്തില്‍ ഇതുവരെ 617 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 55 പേര്‍ക്ക് രോഗം ഭേദമാവുകയും 26 പേര്‍ മരിക്കുകയും ചെയ്തു.

 

 

Latest