Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡിനെതിരെ പോരാടുന്ന മലയാളി നഴ്‌സുമാര്‍ക്ക് ബഹിഷ്‌ക്കരണം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വ്യാപനമായ ഡല്‍ഹിയിലെ ആശുപത്രിയില്‍ സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്കെതിരെ സാമൂഹിക ബഹിഷ്‌ക്കരണമെന്ന് പരാതി. ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നതില്‍ കടയില്‍ സാധനങ്ങള്‍ നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല. കൂടാതെ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീട് ഒഴിയാനും ആവശ്യപ്പെട്ടതായാണ് പരാതി.

ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാല്‍സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞു- ഡല്‍ഹിയിലെ മലയാളിയായആരോഗ്യ പ്രവര്‍ത്തക മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത്താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. നഴ്‌സുമാരുടെ വീടുകളില്‍ നിന്ന്മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന പരാതിയുണ്ട്.

ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.

 

 

Latest