Connect with us

Covid19

ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

Published

|

Last Updated

വാഷിങ്ടണ്‍ |  കൊവിഡ് 19ന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ചെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി. ഡബ്ല്യൂ എച്ച ഒ ഇത് മറച്ചുപിടിച്ച് നടത്തിയ വീഴ്ചയാണ് വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം.

കൊവിഡ് വൈറസ് വ്യാപനം സംബന്ധിച്ച വിവരം മൂടിവെക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിന് പരിശോധന നടത്തും. നിലവില്‍ സംഘടനയ്ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈറസ് വ്യാപനം സംബന്ധിച്ച് സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചു. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. ലോകാരോഗ്യ സംഘടനക്ക് നല്‍കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കും. അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest