Connect with us

National

നാട്ടിലെത്തിക്കണം; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി

Published

|

Last Updated

മുംബൈ | മുംബൈയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധവുമായി കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങി. സ്വന്തം നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികള്‍ ബാന്ദ്ര തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി വീശേണ്ടി വന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ അധികവും.

ഭക്ഷണം ലഭിക്കുന്നില്ലെന്നും ദിസങ്ങളോളമായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിനു പുറമെ, താമസിക്കുന്ന ഇടങ്ങളില്‍ നിന്നും ഉടമകള്‍ ഇറക്കിവിടുന്നു, കൂലി നല്‍കുന്നില്ല തുടങ്ങിയ പരാതികളും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.

---- facebook comment plugin here -----

Latest