Connect with us

Gulf

വിദേശങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സഊദി നടപടി തുടങ്ങി

Published

|

Last Updated

ദമാം | വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ സഊദി അറേബ്യ നടപടികള്‍ ആരംഭിച്ചു. ബ്രിട്ടണില്‍ നിന്നും 252 പേരടങ്ങിയ സംഘത്തെ ജിദ്ദയില്‍ എത്തിച്ചു. സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ സ്വദേശികളെ വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.

എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു യാത്ര. വിധ രാജ്യങ്ങളില്‍ യാത്ര മുടങ്ങിയ പൗരന്മാരുടെ തിരിച്ചുവരവിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഉത്തരവിട്ടതോടെയാണ് തിരിച്ചു വരവ് സാധ്യമായത്. നേരത്തെ കിംഗ് ഫഹദ് കോസ്‌വേ വഴിയും, റിയാദ് ദമാം വിമാനത്താവളം വഴിയും ആളുകള്‍ സഊദിയില്‍ എത്തിയിരുന്നു.

Latest