Connect with us

Covid19

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 10,815 പേര്‍ക്ക്; മരണം 353

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ 10,815 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 353 പേര്‍ മരിച്ചു. 1189 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,463 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 29 പേര്‍ മരിച്ചു. 9,272 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2000 കടന്നു. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 300 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഡല്‍ഹിയും തമിഴ്നാടുമാണ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.

Latest