Connect with us

Covid19

സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി കൊവിഡ്;  13 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലും കോഴിക്കോട് മൂന്നും കാസര്‍കോട് ഒന്നും കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ ദുബൈയില്‍ നിന്ന് വന്നവരാണ്. മൂന്നു പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂര്‍ ജില്ലയിലെ മൂന്നും പേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബൈയില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന നാലു പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇന്ന് 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 173 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 211 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. ഇതില്‍ ലഭ്യമായ 15,488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Latest