Connect with us

Gulf

കൊവിഡ് 19 കര്‍ഫ്യു: മക്കയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

Published

|

Last Updated

മക്ക | കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി മക്കയില്‍ ഏര്‍പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യു ശക്തമാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്ക് കൂടുതല്‍ സുരക്ഷാ സൈനികരെ നിയോഗിച്ച് സഊദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

നിലവിലെ സുരക്ഷാ സേനയെ സഹായിക്കുന്നതിനാണ് കൂടുതല്‍ സൈനികരെ നിയോഗിച്ചത്. മക്കയിലേക്ക് സൈനിക വാഹനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഗാര്‍ഡ് മന്ത്രാലയം പുറത്ത് വിട്ടു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. രോഗം ബാധിച്ച് 15 പേരാണ് മക്കയില്‍ മാത്രം മരിച്ചത്.

Latest