Connect with us

National

ലോക്ക് ഡൗണ്‍; വിമാന, ട്രെയിന്‍ സര്‍വീസുകള്‍ മെയ് മൂന്നു വരെ ഉണ്ടാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് മൂന്നു വരെ റദ്ദാക്കി. മെട്രോ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മെയ് മൂന്ന് രാത്രി 11.59 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 24നാണ് എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അതിനു മുമ്പു തന്നെ നിര്‍ത്തിവച്ചിരുന്നു.

Latest