Connect with us

Ongoing News

കൊവിഡ് 19: മാഞ്ചസ്റ്റര്‍ മുന്‍ താരം ഫെല്ലെയ്‌നി ആശുപത്രി വിട്ടു

Published

|

Last Updated

ഷാംഗ്ഹായ് | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാന്‍ഡോംഗ് ലുനെംഗ് മിഡ്ഫീല്‍ഡര്‍ ഫെല്ലെയ്‌നി ആശുപത്രി വിട്ടു. ചൈനീസ് ആശുപത്രിയില്‍ മൂന്നാഴ്ച കഴിഞ്ഞാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മൗറൈന്‍ ഫെല്ലെയ്‌നിയെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ക്ലബ് അറിയിച്ചു.

ചൈനീസ് സൂപ്പര്‍ ലീഗില്‍ (സി എസ് എല്‍) കൊവിഡ് സ്ഥിരീകരിച്ച ഏക കളിക്കാരനാണ് 32 കാരനായ ഫെല്ലെയ്‌നി. മാര്‍ച്ച് 22ന് ചൈനയിലെത്തിയതിന് ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കൂടുതല്‍ നിരീക്ഷണത്തിനായി പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയും.

കഴിഞ്ഞ ഫെബ്രുവരിയില്‍ 7.2 ദശലക്ഷം യൂറോക്കാണ് ഫെല്ലെയ്‌നി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഷാന്‍ഡോംഗില്‍ ചേര്‍ന്നത്. സീസണില്‍ ഇതുവരെ 34 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും ഫെല്ലെയ്‌നി നേടിയിട്ടുണ്ട്.