Connect with us

Ongoing News

ടി20 ലോകകപ്പ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുന്നത് ചിന്തിക്കാനാകുന്നില്ല: അലന്‍ ബോര്‍ഡര്‍

Published

|

Last Updated

മെല്‍ബണ്‍ | ഈ വര്‍ഷത്തെ ടി20 ലോകകപ്പ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആതിഥേയത്വം വഹിക്കുന്നത് ചിന്തിക്കാനാകുന്നില്ലെന്ന് മുന്‍ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. “ശൂന്യമായ സ്റ്റേഡിയങ്ങളില്‍ കളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങളും, ക്വാറന്റൈന്‍ പ്രതിസന്ധിയും ഒക്ടോബര്‍ 18ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് പ്രതിസന്ധിലാക്കിയിരിക്കുകയാണ്.

മറ്റെവിടയെങ്കിലും നടത്താന്‍ കഴിയുമെങ്കില്‍ അവിടെ നടത്തുക അല്ലെങ്കില്‍ ടൂര്‍ണമെന്റ് റദ്ദാക്കുന്നത് ഉചിതം അദ്ധേഹം കൂട്ടിചേര്‍ത്തു. 1987 ല്‍ ആസ്‌ത്രേലിയക്ക് ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് അലന്‍ ബോര്‍ഡര്‍.

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് കായിക മേഖലയെയാണ്. ഈ വര്‍ഷത്തെ പ്രധാനപ്പെട്ട നിരവധി കായിക മത്സരങ്ങള്‍ ഇതിനകം മാറ്റിവെച്ചു. ക്രിക്കറ്റില്‍ ഏറ്റവും വലിയ മാമങ്കമായ ഐ പി എല്‍ നടക്കുമോ എന്ന കാര്യം ചോദ്യചിഹ്നമാണ്. മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഏപ്രിലിലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകത്തതിനാല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

Latest