Connect with us

Covid19

നോക്ക്കൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി: ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നോക്കുകൂലി വാങ്ങിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നും ജി ജി പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സി ഐ ടി യുക്കാര്‍ നോക്കുകൂലി ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പോലീസ് നടപടികളും തുടരും. അടുത്ത ഒരാഴ്ച ശക്തമായ നടപടി വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. പുതിയ നടപടി ക്രമം സംബന്ധിച്ച് പോലീസിന്റെ മാര്‍ഗരേഖ നാളെ ഇറക്കും. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഷിഫ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനം വലിയ തോതില്‍ റോഡിലിറങ്ങുന്ന അവസ്ഥയുണ്ടായി. ഇനി അത് അനുവദിക്കില്ലെന്നും ഡി ജി പി പറഞ്ഞു.