Connect with us

Covid19

സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം മാത്രം പോര; സാമ്പത്തിക സഹായവും വേണം- തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോര. പണം വേണം. കേന്ദ്രം അടിയന്തരമായി സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. റിസര്‍വ്വ് ബേങ്കില്‍ നിന്ന് കേന്ദ്രം വായ്പ എടുത്ത് നല്‍കണം. കൊവിഡിന്റെ സാഹചര്യത്തില്‍ അതികമായി ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍കൊണ്ട് മാത്രം കാര്യമില്ലെന്നും പരിശോധനകൂടി വേണമെന്നും ഐസക് പറഞ്ഞു. ഇന്നും ലോകത്ത് കൊവിഡ് ടെസ്റ്റ് അനുപാതികമായി കുറവാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കണം. ജനങ്ങളുടെ ഉപജീവനം ഉറപ്പുവരുത്തണം. എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടേയും അക്കൗണ്ടിലേക്ക് കഴിഞ്ഞ വര്‍ഷം പണിയെടുത്തതിന്റെ പകുതി പൈസ അയച്ച് കൊടുക്കണം. ഉപജീവനം ഉറപ്പുവരുത്താതെ ലോക്ക്ഡൗണ്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാകില്ല.

സംസ്ഥാനത്ത് എന്തെല്ലാം ഇളവുകള്‍ നല്‍കണമെന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം പരിശോധിച്ച് നടപടി സ്വീകരിക്കും. ഇക്കാര്യം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. എന്നാല്‍ ഒരു കാരണവശാലും ഗതാഗതം ഉണ്ടാകില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം മറികടക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

 

Latest