Connect with us

Covid19

രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടി: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തേക്കള്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഇതിനാലാണ് 19 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണമുണ്ടാകും. ഏപ്രില്‍ 20ന് ശേഷം കൊവിഡ് പ്രതിരോധത്തില്‍ വിജയിക്കുന്ന മേഖലകളില്‍ ഇളവുകളുണ്ടാകും. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടതുണ്ടെന്നും എല്ലാവരും ഇതിനോട് സഹകരിക്കണം. മെയ് മൂന്നിനുള്ളില്‍ രോഗം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇളവുകള്‍ സംബന്ധിച്ച മാര്‍ഗരേഖ നാളെ പുറത്തിറക്കും. പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന് മുഖ്യ പരിഗണന മാര്‍ഗനിര്‍ദേശങ്ങളിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19 പ്രതിരോധത്തില്‍ രാജ്യം ഇതുവരെ വിജയിച്ചു. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് അറായാം. ഭക്ഷണത്തിനും യാത്രക്കുമെല്ലാം ബുദ്ധിമുട്ടുന്നു. എന്നാല്‍ കേസുകള്‍ കുറഞ്ഞത് നിങ്ങള്‍ ഓരോരുത്തരും കാരണമാണ്. ഉത്സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. നിങ്ങളുടെ ത്യാഗത്തെ നമിക്കുന്നു. ഇതിന് നന്ദിയുണ്ട്.

രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ രാജ്യത്ത് വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടങ്ങിയിരുന്നു. കൂടുതല്‍ കേസുകള്‍ വരുന്നതിന് മുമ്പ് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മറ്റ് രാജ്യങ്ങളില്‍ സംഭവിച്ചത് നാം കണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍കരുതല്‍. ഇത് മൂലം കൊവിഡിനെ ഒരു പരിധിവരെ പിടിച്ച് നിര്‍ത്താനായി. 550 കേസുകള്‍ ഉള്ളപ്പോഴായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നടപടികള്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു. കൊവിഡിനെതിരായ ശക്തായ പോരാട്ടം രാജ്യത്ത് തുടരേണ്ടതുണ്ട്. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം.

കൊവിഡ്‌കൊണ്ട് രാജ്യം രക്ഷപ്പെട്ടു. എന്നാല്‍ സാമ്പത്തിക രംഗത്ത് വലിയ നഷ്ടമുണ്ടായി. പക്ഷേ ജനങ്ങളുടെ ജീവനാണ് അതിനേക്കാള്‍ വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഏഴ് നിർദേശങ്ങൾ

  • കുടുംബത്തിലെ മുതിര്‍ന്നവരെ കൂടുതല്‍ ശ്രദ്ധിക്കുക
  • ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും അനുസരിക്കുക
  • പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക
  • ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആരോഗ്യസേതു മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക
  • പാവപ്പെട്ട കുടുംബങ്ങളെ പരിപാലിക്കുക
  • ജീവനക്കാരെ പിരിച്ചുവിടരുത്, അവരോട് സഹാനുഭൂതി കാണിക്കുക
  • രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെയും, പോലീസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും ബഹുമാനിക്കുക.
---- facebook comment plugin here -----

Latest