Connect with us

Covid19

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 രാജ്യത്ത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ഇതിനകം പതിനായിരത്തിന് മുകളില്‍ പേരില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ഓരോ 24 മണിക്കൂറിലും മരണ നിരക്കും വര്‍ധിക്കുകയാണ്. ഇതിനകം 339 പേര്‍ കൊവിഡ് മൂലം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണവും 1211 പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ 2334, ഡല്‍ഹി 1510, തമിഴ്‌നാട് 1173, രാജസ്ഥാന്‍ 873, മധ്യപ്രദേശില്‍ 604ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ 25 മണിക്കൂറിനിടെ 354 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ നാല് പുതിയ മരണവുമുണ്ടായി. ഡല്‍ഹിയില്‍ ഇതിനകം 28 പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രിലും തമിഴ്‌നാട്ടിലും വൈറസ് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ധാരാവിയടക്കം ഹോട്ടസ്‌പോട്ടായി മാറിക്കഴിഞ്ഞു.

 

Latest