Connect with us

Covid19

അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക്

Published

|

Last Updated

തിരുവനന്തപുരം | അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറി എന്ന് വിജയാരവം മുഴക്കിയവര്‍ക്ക് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. അതൊക്കെ ആദ്യമേയുള്ള തീരുമാനങ്ങളുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. ഐ ടി വകുപ്പ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്താലും വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ സൈറ്റിലേക്ക് തന്നെ പോകുമെന്ന് ഐ ടി വകുപ്പും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരശേഖരണം നടത്തുന്ന സബ്‌ഡൊമൈന്‍ പേര് ഏതായാലും നിലവില്‍ വിവരം ശേഖരിക്കപ്പെടുന്നത് മുംബെയിലുള്ള ആമസോണ്‍ വെബ് സെര്‍വെര്‍ ക്ലൗഡിലേക്കു തന്നെയാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് ഐടി വകുപ്പ് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഉത്തരവില്‍, കോവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും, വിവരങ്ങള്‍ സിഡിറ്റിന്റെ ആമസോണ്‍ വെബ് സര്‍വര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ സജ്ജമാകുന്നതുവരെ (അതിനുള്ള സാങ്കേതിക നടപടികള്‍ നടന്നു വരുന്നു) അവരുടെ ഇന്ത്യക്ക് ഉള്ളിലുള്ള സര്‍വറില്‍ സൂക്ഷിക്കണമെന്നും, അത്തരം സൂക്ഷിപ്പും സൗജന്യമായിരിക്കുമെന്നതും വിവരങ്ങളുടെ പൂര്‍ണ്ണമായ ഉടമസ്ഥത കേരള സര്‍ക്കാരിനായിരിക്കുമെന്നും വിവരങ്ങള്‍ വിശകലനം ചെയ്തു ഡാഷ് ബോര്‍ഡുകളും ടേബിളുകളും തയ്യാറാക്കി നല്‍കുന്നതിനുള്ള ചുമതലയാണ് അവര്‍ക്കുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് പറയുന്നു.

Latest