Connect with us

Covid19

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണം; പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിദേശത്ത് കഴിയുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തിരികെ വരുന്ന പ്രവാസികളുടെ പരിശോധനയും നിരീക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദേശത്ത് ജോലിയില്ലാതായതിനാല്‍ നിരവധി പ്രവാസികളുടെ ജീവിതം ദുരിതത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest