Connect with us

Covid19

ജാഗ്രതയില്‍ തെല്ലും കുറവു വരുത്താനാകില്ല; പ്രവാസികളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രതയില്‍ തെല്ലും കുറവു വരുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഇന്ന് കൂടുതലായി പുറത്തിറങ്ങിയത് ഗൗരവമായാണ് കാണുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ല. ലോക്ക് ഡൗണ്‍ വിഷയത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കും. കൊവിഡ് പ്രതിരോധം ഏകോപിപ്പിക്കാന്‍ നാലു വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിച്ചതായും പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ പ്രശ്‌നത്തില്‍ ഇന്നും പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തിരികെ വരുന്ന പ്രവാസികളുടെ പരിശോധനയും നിരീക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തും.

  • വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന വിവരങ്ങള്‍:
  • ഡയാലിസിസ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സര്‍ക്കാര്‍ സേവനം ലഭ്യമാക്കും.
  • ശ്രവണ സഹായി റിപ്പയര്‍ യൂനിറ്റുകള്‍ക്ക് ഒരു ദിവസം തുറക്കാം.
  • പന്തല്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കാം.
  • വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വെറ്റില വിപണിയിലെത്തിക്കാം.
  • ലൈറ്റ് ആന്‍ഡ് സൗണ്ട് കടകള്‍ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കും.
  • ലക്ഷദ്വീപ് വാസികള്‍ക്ക് കൂടുതല്‍ സഹായവും ഭക്ഷണവും എത്തിക്കും.
  • നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി.
  • കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തത് ഗൗരവമായെടുക്കുന്നു.
  • ഒന്നു മുതല്‍ പത്തു വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യം.
  • ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ എന്‍ സി ഇ ആര്‍ ടി വെബ് സൈറ്റില്‍ ലഭിക്കും.
  • സമൂഹ അടുക്കളകളിലെ രാഷ്ട്രീയം ഒഴിവാക്കണം. രാഷ്ട്രീയമൊഴിവാക്കി കൂട്ടായി പ്രവര്‍ത്തിക്കണം.
  • തമിഴ്‌നാട് അതിര്‍ത്തിയിലൂടെ ആളുകള്‍ കടക്കുന്നത് കര്‍ശനമായി തടയും.

Latest