Connect with us

Covid19

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്നു പേര്‍ക്ക്; 19 പേര്‍ക്ക് രോഗം ഭേദമായി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍- രണ്ടും പാലക്കാട് ഒന്നും കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്ന് വന്നതാണ്. ഇന്ന് 19 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. കാസര്‍കോട്- 12, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതം, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് നെഗറ്റീവായ കേസുകള്‍.

സംസ്ഥാനത്ത് ഇതുവരെ 378 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 178 പേര്‍ ചികിത്സയിലുണ്ട്. 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 86 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതുവരെ 15,683 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍
14,829 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി. പുതുതായി പോസിറ്റീവാകുന്നവരുടെ എണ്ണം കുറയുന്നതും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ഏറെ ആശ്വാസം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.