Connect with us

Covid19

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

Published

|

Last Updated

ചെന്നൈ | ലോക്ക് ഡൗണ്‍ നീട്ടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപനം നടത്തി. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെയും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും നിര്‍ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ശനിയാഴ്ച സംസാരിച്ചിരുന്നുവെന്ന് പളനിസ്വാമി പറഞ്ഞു. കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഈമാസാവസാനം വരെ നീട്ടാന്‍ നേരത്തെത്തന്നെ തീരുമാനമെടുത്തിരുന്നു.

രാജ്യത്ത് മാര്‍ച്ച് 24ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ചൊവ്വാഴ്ച പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ 335 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9352 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ഇവിടെ 2064 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.