Connect with us

Covid19

തമിഴ്‌നാടിനായി കൊവിഡ് വിസ്‌ക് യൂണിറ്റുകള്‍ നിര്‍മിച്ച് നല്‍കി കേരളം

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് രോഗികളുടെ ശ്രവം പരിശോധനക്ക് ശേഖരിക്കുന്നതിന് വേണ്ടി തമിഴ്‌നാടിനായി കൊവിഡ് വിസ്‌ക് (കിയോസ്‌ക്) യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കി കേരളം. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എം പിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരമാണ് 18 വിസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയത്.

വില കൂടിയ പി പി ഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനം. സുരക്ഷിതമായി രണ്ടു മിനിറ്റിനുള്ളില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.