Connect with us

Covid19

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രവാസികളെ തിരികെകൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പ്രവാസികളെ തിരികെ എത്തിച്ചാല്‍ നിലവിലെ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് ദുര്‍ഭലപ്പെടുത്തുമെന്നും കോടതി പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പ്രവാസികളെ തിരികകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇപ്പോള്‍ ആവശ്യപ്പെടാനാകില്ല. നിലവില്‍ പ്രവാസികള്‍ ഏത് രാജ്യത്താണോ തുടരുന്നത് തത്കാലം അവിടെ തന്നെ തുടരുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറിയിച്ചു. ഇപ്പോള്‍ പ്രവാസികള്‍ക്ക് യാത്ര അനുവദിച്ചാല്‍ അത് കേന്ദ്രത്തിന്റെ യാത്രാ വിലക്കിന് വിരുദ്ധമാകും.

ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് ഒരു മാസത്തേക്ക്കൂടി കോടതി നീട്ടി. ഇത് സംബന്ധിച്ച് ഹരജി നല്‍കിയവര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. ഇത് പരിശോധിച്ച് കേന്ദ്രം എടുത്ത തീരുമാനം എന്തെന്ന് കേന്ദ്രം നാലാഴ്ചക്കകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
വേണ്ടത്ര പരിശോധനയില്ലാതെ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായതെന്ന് സംസ്ഥാനമന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. ഒരു മാസത്തേക്ക് പ്രവാസികളെ തിരികെ എത്തിക്കുന്നത് ഇതോടെ തടസ്സപ്പെട്ടു. പ്രവാസികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രവാസികള്‍ തിരികെ എത്തിച്ചാല്‍ അവരെ നിരീക്ഷണത്തില്‍ വെക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Latest