Connect with us

Kerala

വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി എസ്ബിഐ

Published

|

Last Updated

മുംബൈ | ലോക്ക്ഡൗണ്‍ കാലത്ത്് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എസ്ബിഐ. എസ്ബിഐയുടെ നെറ്റ് ബേങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബേങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇമെയിലുകള്‍വഴി വിവരമറിയിക്കണമെന്നും ട്വീറ്റിലുണ്ട്.

http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുകയെന്നും ബേങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.