Connect with us

International

ഒപെക് ഉത്പാദനം വെട്ടിക്കുറച്ചു; അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചു

Published

|

Last Updated

വാഷിങ്ടണ്‍ | രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ധന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.5% ഉയര്‍ന്ന് 33 ഡോളറായി. കൊവിഡ് പശ്ചാത്തലത്തില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതാണ് വില ഉയരാന്‍ കാരണം.

പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറക്കാനാണ് ഒപെക് തീരുമാനിച്ചിരുന്നത്.
എണ്ണ ഉല്‍പാദനത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറക്കലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അസംസ്‌കൃത എണ്ണ ഉപഭോഗത്തിലെ കുറവും വിലയിടിവും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.