Connect with us

Covid19

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ്; തീരുമാനം മറ്റന്നാള്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളിള്‍ തീരുമാനം എടുക്കുന്നത് മറ്റന്നാളേക്ക് മാറ്റിവെച്ചു. കേന്ദ്ര തീരുമാനം വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്ര തീരുമാനം വന്ന ശേഷം ബുധനാഴ്ച വീണ്ടും മന്ത്രിസഭ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എന്നാല്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വേണ്ടെന്നാണ് പൊതുവായുണ്ടായ ധാരണ. പൊതുഗതാതം അടക്കമുള്ള യാത്രകള്‍ക്കുള്ള വിലക്ക് ശക്തമായി തുടരും. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്കുള്ള യാത്ര അനുവദിക്കില്ല. അതിര്‍ത്തികളിലെ പരിശോധന ശക്തമായി തുടരും.

ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നല്‍കാനുളള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ അന്നത്തെ ചര്‍ച്ചക്ക് ശേഷം കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നിട്ടില്ല.

ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ ഈ മാസം 30 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാറി്‌ന്റെ നിലപാട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്‌പോട്ട് ആയി നിശ്ചയിച്ചിട്ടുളളത്. മറ്റിടങ്ങളില്‍ യാത്രക്ക് അടക്കം ചെറിയ ഇളുകള്‍ ഉണ്ടായേക്കും. ചില കച്ചവട സ്ഥാപനങ്ങള്‍ വരും ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.
അതിനിടെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.